കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാന്‍ പുരസ്കാരം സച്ചിദാനന്ദന്‍ ഏറ്റുവാങ്ങി

  • By Staff
Google Oneindia Malayalam News

ചെന്നൈ:കവിതയ്ക്കുള്ള മലയാളത്തിലെ ഏറ്റവും വലിയ അവാര്‍ഡായ ആശാന്‍ പുരസ്കാരം നവംബര്‍ 11 ശനിയാഴ്ച നടന്ന ചടങ്ങില്‍ കവി കെ.സച്ചിദാനന്ദന്‍ ഏറ്റുവാങ്ങി.

വീണപൂവ് ഭാഷാപോഷിണിയില്‍ പുനപ്രസിദ്ധീകരിച്ചപ്പോഴാണ് ആശാന്‍ കവിതകളുടെ ദാര്‍ശനികമായ അവഗാഹം കാവ്യപ്രേമികള്‍ വേര്‍തിരിച്ചറിഞ്ഞതെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു അഭിപ്രായപ്പെട്ടു.

പഴയപോലെ സാര്‍ത്ഥകമായ സാഹിത്യ സര്‍ഗസംവാദങ്ങള്‍ക്കു പകരം മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത് വിദ്വേഷപൂര്‍ണ്ണമായ വിലകുറഞ്ഞ വിവാദങ്ങളാണെന്ന് പ്രശസ്ത നോവലിസ്റും സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനുമായ സേതു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.സച്ചിദാനന്ദന്റെ കവിത സ്വാതന്ത്യ്രത്തിലേക്കുള്ള വിസ്മയവാതില്‍ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്തസംഘര്‍ഷങ്ങളില്‍ നിന്നും തനിക്ക് നിവൃത്തിമാര്‍ഗം കാണിച്ചുതന്നത് ആശാന്‍ തുടങ്ങിയ പൂര്‍വിക കവികളായിരുന്നുവെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

തമിഴ് കവയിത്രി നിര്‍മല സുരേഷ് ,ഡോ.മോഹന്‍ ബോസ്,ഡോ.സി.കെ.രവി,എ.വി.അനൂപ് ,ഡോ.ഇ.കെ.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ.ടി.ബാലകൃഷ്ണന്‍ പ്രശംസാപത്രം നല്കി.ജനറല്‍ സെക്രട്ടറി എ.കെ.ഗോപാലന്‍ അതിഥികളെ സ്വീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X