സ്പെയിനില്‍ കേരളീയ സംസ്കാരസംഗമം
തിരുവനന്തപുരം: സ്പെയിനിലെ വല്ലഡോയ്ഡില്‍ നവംബര്‍ 15 മുതല്‍ നാലു ദിവസം കേരളീയ സംസ്കാരത്തിന്റെ അപൂര്‍വ സംഗമം നടക്കും.
കേരളീയ സംസ്കാരത്തിന്റെ വിവിധമുഖങ്ങളെ പ്രതിനിധീകരിച്ച് ഇവിടുത്തെ നര്‍ത്തകിമാരും സംഗീതജ്ഞരും കളരിപ്പയറ്റു വിദഗ്ധരും പങ്കെടുക്കും.
സമകാലിക ഇന്ത്യന്‍ സിദ്ധാന്തങ്ങളിലെ വിമര്‍ശന പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കവി ഡോ.കെ.അയ്യപ്പപണിക്കര്‍ അധ്യക്ഷത വഹിക്കും.ചലച്ചിത്രസംവിധായകന്‍ ഗിരീഷ് കര്‍ണാട്,നര്‍ത്തകിമാരായ ചന്ദ്രലേഖ,പത്മിനി ചേറ്റൂര്‍,പ്രശസ്ത ചിത്രകാരന്‍ പാരീസ് വിശ്വനാഥന്‍ എന്നിവരും സമ്മളനത്തില്‍ പങ്കെടുക്കും.
സ്പെയിനിലെ ഇന്ത്യന്‍ എംബസിയും വല്ലഡോയ്ഡ് സര്‍വകലാശാലയുടെ സാഹിത്യവകുപ്പുമാണ് സംഘാടകര്‍.












Click it and Unblock the Notifications