'ഡ്രീംസി'ന് വിലക്കേര്‍പ്പെടുത്തിജൂലൈ 05, 2000
കൊച്ചി: ടെലിവിഷന്‍ ചാനലുകള്‍ക്ക് ഗാനരംഗങ്ങളും മറ്റ് ഭാഗങ്ങളും നല്‍കിയതിന് ഒരു മലയാള ചിത്രത്തിനു കൂടി വിലക്കേര്‍പ്പെടുത്തി. സുരേഷ് ഗോപിയും മീനയും നായികാനായകന്മരായി അഭിനയിച്ച 'ഡ്രീംസ്' എന്ന ചിത്രത്തിനാണ് പുതിയ വിലക്ക്.
ജോക്കര്‍, വാര്‍ ആന്റ് ലൗ, മധുര നൊമ്പരക്കാറ്റ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നീ നാലു ചിത്രങ്ങള്‍ക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
സ്വകാര്യചാനലുകള്‍ക്ക് ഗാനരംഗങ്ങളും വാര്‍ത്തകളും മറ്റും നല്‍കേണ്ടതില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഈ വിലക്ക് ലംഘിച്ചതിനാണ് അഞ്ചു ചിത്രങ്ങള്‍ക്കും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംയുക്തസമിതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications