കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണം ന്യൂയോര്‍ക്ക് ചലച്ചിത്രോത്സവത്തിന്15, മെയ് 2000

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജയരാജ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം കരുണം ന്യൂയോര്‍ക്ക് ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ലിങ്കണ്‍ സെന്‍ററിലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആന്റ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് കരുണം പ്രദര്‍ശിപ്പിക്കുന്നത്.

ജൂണ്‍ 14 മുതല്‍ 29 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ 12 രാജ്യങ്ങളില്‍ നിന്നായി 30 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. കരുണം ഉള്‍ക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശപ്രമേയത്തെ മാനിച്ചാണ് ചിത്രത്തിന് മേളയില്‍ പ്രദര്‍ശനനാനുമതി ലഭിച്ചിരിക്കുന്നത്. മേളക്കെത്തുന്ന മറ്റു ചിത്രങ്ങളെല്ലാം തന്നെ മനുഷ്യാവകാശത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി വാദിക്കുന്നവയാണ്.

കരുണം ജൂണ്‍ 15 മുതല്‍ 19 വരെ മേളയില്‍ പ്രദര്‍ശിപ്പിക്കും. അടുത്തിടെ ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്വര്‍ണ്ണമയൂരം നേടി ഒന്നാം സ്ഥാനത്തെത്തിയത് കരുണമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X