'ഷെക്സ്പിയര്‍ സമ്പൂര്‍ണകൃതികള്‍' ഞായറാഴ്ച പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഇംഗ്ലീഷ് സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളായ ഷെക്സ്പിയര്‍ കൃതികള്‍ ഇനി മലയാളത്തിലും. ഷെക്സ്പിയറിന്റെ 37 നാടകങ്ങളും 154 കവിതകളും അടങ്ങിയ 'ഷെക്സ്പിയര്‍ സമ്പൂര്‍ണകൃതികള്‍' ഞായറാഴ്ച വായനക്കാരുടെ കൈകളിലെത്തും.
കോട്ടയം ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഷെക്സ്പിയര്‍ സമ്പൂര്‍ണ കൃതികള്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത് പ്രസിദ്ധ സാഹിത്യകാരനായ അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തിലുള്ള 14 അംഗ വിദഗ്ധസംഘമാണ്. 3,600 പേജുള്ള പുസ്തകം മൂന്ന് വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. മുഖവില 1,000 രൂപയാണെങ്കിലും പ്രീ-പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പണമടച്ചവര്‍ക്ക് 600 രൂപ മതി.












Click it and Unblock the Notifications