അരങ്ങില്‍ പുത്തന്‍ അനുഭവമായി ടെമ്പസ്റ്23, ഏപ്രില്‍ 2000
തിരുവനന്തപുരം: അമാനുഷിക കഥാപാത്രങ്ങളിലൂടെയും സജീവപ്രകൃതിയുടെ സാന്നിധ്യത്തിലൂടെയും ദൃശ്യവിസ്മയങ്ങളുടെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഷേക്സ്പിയറുടെ ടെമ്പസ്റ്റ് തിരുവനന്തപുരത്തെ കലാസ്വാദകര്‍ക്് പുതിയ അനുഭവമായി.
സെനറ്റ് ഹാളില്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷേക്സ്പിയറുടെ സമ്പൂര്‍ണ്ണ കൃതികളുടെ പ്രകാശനവേളയിലാണ് ടെമ്പസ്റ് അരങ്ങിലെത്തിയത്. തനതുനാടകവേദിയുടെ ശൈലിയില്‍ കാവാലം നാരായണ പണിക്കരുടെ നേതൃത്വത്തില്‍ സോപാന നാടക വേദിയാണ് കൊടുങ്കാറ്റെന്ന പേരില്‍ ടെമ്പസ്റ് അരങ്ങില്‍ ആവിഷ്കരിച്ചത്. വിവര്‍ത്തനത്തേക്കാള്‍ വ്യാഖ്യാനത്തിനാണ് കാവാലം പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഷേക്സ്പിയറുടെ കൃതിക്ക് സ്വതന്ത്രമായ നാടകാവിഷ്ക്കാരമാണ് താന്‍ നല്‍കിയിരിക്കുന്നതെന്ന് കാവാലം പറയുന്നു. ഷേക്സ്പിയര്‍ നാടകങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായ വസ്ത്രധാരണരീതിയാണ് ജോണിമിഖായേല്‍ ഒരുക്കിയിരിക്കുന്നത്. വാഴനാരും തെങ്ങോലയും പനയോലയും ചേര്‍ത്തു തയ്ച്ചുണ്ടാക്കിയ വസ്ത്രങ്ങളാണ് കഥാപാത്രങ്ങള്‍ അണിഞ്ഞത്.












Click it and Unblock the Notifications