വാനപ്രസ്ഥം ഇസ്താന്‍ബുള്‍ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രം01, മെയ് 2000
തിരുവനന്തപുരം: പത്തൊമ്പതാമത് ഇസ്താന്‍ബുള്‍ ചലച്ചിത്രോത്സവത്തില്‍ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം വാനപ്രസ്ഥം മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
കാനഡ, തുര്‍ക്കി, ഇന്ത്യ, പോളണ്ട്, ഇംഗ്ലണ്ട്, ബ്രസീല്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, ഈജിപ്ത്, റഷ്യ, യു.എസ്.എ, ഇറ്റലി, സ്ലോവാക്യ എന്നിവിടങ്ങളില്‍ നിന്നു വന്ന പതിനഞ്ച് ചിത്രങ്ങളില്‍ നിന്നാണ് വാനപ്രസ്ഥം മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. അഞ്ചംഗ ജൂറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ചലച്ചിത്രോത്സവത്തില്‍ വാനപ്രസ്ഥം മൂന്നു തവണ പ്രദര്‍ശിപ്പിച്ചു. സംവിധായകന്‍ ഷാജി എന്‍. കരുണും ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തിരുന്നു. ഇതാദ്യമായാണ് ഒരിന്ത്യന്‍ ചിത്രം ഇസ്താന്‍ബുള്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി അംഗീകരിക്കപ്പെടുന്നത്.












Click it and Unblock the Notifications