ഫാഷന്‍ ടിവി ചാനല്‍ നിരോധിച്ചേക്കും
ഹൈദരാബാദ്: ഫാഷന്‍ ടിവി ചാനലിന്റെ (എഫ്ടിവി) സംപ്രേഷണം രാജ്യത്ത് ഉടന്‍ തന്നെ നിരോധിക്കുച്ചേക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സുഷമാസ്വരാജ് പറഞ്ഞു.
രാജ്യത്തിന്റെ സംസ്കാരത്തിനും സദാചാരനിഷ്ഠയ്ക്കും എതിരാണ് എഫ്ടിവി പ്രക്ഷേപണം ചെയ്യുന്ന പരിപാടികളെന്നതുകൊണ്ട് ചാനല്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്ന് സുഷമ പറഞ്ഞു.
സെക്കന്തരാബാദില്‍ നടന്ന മഹിളാ മോര്‍ച്ചാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സുഷമ ഇക്കാര്യം വെളിപ്പെടുത്തിയത്. ചാനലില്‍ സംപ്രേഷണം ചെയ്ത ചില പരിപാടികളുടെ കാസറ്റ് പാര്‍ലമെന്റി കമ്മിറ്റി കണ്ടിരുന്നെന്നും ചാനല്‍ നിരോധിക്കണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരത്തിനെതിരായ പരിപാടികള്‍ എഫ്ടിവി ഇനി മുതല്‍ സംപ്രേഷണം ചെയ്യില്ലെന്ന് ഫ്രഞ്ച് അംബാസിഡര്‍ തീര്‍പ്പ് തന്നിട്ടുണ്ട്. ഇതേ കുറിച്ച് ഫ്രഞ്ച് അംബാസിഡറുമായി താന്‍ ചര്‍ച്ച നടത്തുമെന്ന് അവര്‍ പറഞ്ഞു.
ഡിഎച്ച്ടി നടപ്പിലാക്കുന്നത് ടിവിയില്‍ കൂടുതല്‍ അശ്ലീലത ഉണ്ടാവുന്നതിന് കാരണമാവുമെന്ന ആരോപണം ശരിയല്ല. ഇക്കാര്യത്തില്‍ കടുത്ത മാര്‍ഗരേഖകള്‍ പിന്തുടരും. സുഷമ പറഞ്ഞു.












Click it and Unblock the Notifications