അബുദാബി മലയാളി സമാജം അവാര്‍ഡ് കെ.ടി.മുഹമ്മദിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് നാടകകൃത്ത് കെ.ടി.മുഹമ്മദിന്.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നാടകത്തിന് കെ.ടി.മുഹമ്മദ് നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.
പെരുമ്പടവത്തെ കൂടാതെ തലേക്കുന്നില്‍ ബഷീര്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവരാണ് അവാര്‍ഡ് കമ്മിറ്റിയില്‍ അംഗങ്ങളായുണ്ടായിരുന്നത്.
ഫിബ്രവരിയില്‍ അബുദാബിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കെ.ടി.മുഹമ്മദിന് അവാര്‍ഡ് നല്‍കും.












Click it and Unblock the Notifications