Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവിക്ക് സംഗീതാര്‍ച്ചനയുമായി ഗാനഗന്ധര്‍വന്‍

കൊല്ലൂര്‍: മൂകാംബികാദേവിയുടെ ദര്‍ശനത്തിനായി പതിവുപോലെ ജന്മദിനത്തില്‍ യേശുദാസ് കൊല്ലൂരിലെത്തി. സംഗീതത്തിന്റെ അലകള്‍ തീര്‍ത്ത് ഗാനഗന്ധര്‍വന്‍ ദേവിക്ക് അര്‍ച്ചന നടത്തി.

പിറന്നാള്‍ദിനമായ ബുധനാഴ്ച മൂകാംബികാ ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തില്‍ യേശുദാസ് സംഗീതോത്സവം നടക്കും.

ഗായകന്‍ കൂടിയായ മകന്‍ വിജയ്യോടൊപ്പമാണ് യേശുദാസ് കൊല്ലൂരിലെത്തിയത്. മുടങ്ങാതെ ഇത് മുപ്പത്തിയൊന്നാം തവണയാണ് യേശുദാസ് ജന്മദിനത്തില്‍ ദേവീദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തി കൊണ്ടാടിയത്.

ചൊവാഴ്ച സന്ധ്യക്ക് ദേവീദര്‍ശനം നടത്തിയശേഷമാണ് യേശുദാസ് സംഗീതാലാപനം നടത്തിയത്. ശ്രീ സരസ്വതി നമോസ്തുതേ.. എന്ന കീര്‍ത്തനത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് ഗാനങ്ങളും സ്തുതികളും ഗാനഗന്ധര്‍വന്‍ ദേവിക്ക് നേര്‍ച്ചയായി പാടി. സംഗീതമഴ അവസാനിക്കുമ്പോള്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തര്‍ ഗാനലഹരിയുടെ നിറവിലായിരുന്നു.

ബുധനാഴ്ച വൈകുന്നേരം നടക്കുന്ന യേശുദാസ് സംഗീതോത്സവത്തിന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നേതൃത്വം നല്‍കും. വയലിനിസ്റ് നെല്ലായി, കടത്തുരുത്തി രാധാകൃഷ്ണന്‍, പാലക്കാട് സുബ്രഹ്മണ്യയ്യര്‍ തുടങ്ങിയ മുപ്പതോളം സംഗീജ്ഞര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+