സംഗീതാര്‍ച്ചനയില്‍ ധന്യമായ പിറന്നാള്‍
കൊല്ലൂര്‍ : ജീവിച്ചിരിക്കുന്ന ഒരു ഗായകന്റെ പേരില്‍ സംഗീതോത്സവം നടത്തുക എന്ന അപൂര്‍വസംഭവത്തിന് യേശുദാസിന്റെ പിറന്നാള്‍ വേളയില്‍ മൂകാംബികാ ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചു.
കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം സംഗീതജ്ഞര്‍ ഗാനഗന്ധര്‍വന്റൈ അറുപത്തിയൊന്നാം ജന്മദിനമായ ജനവരി 10 ബുധനാഴ്ച സംഗീതാര്‍ച്ചനയാല്‍ പാരിതോഷികം നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രനട തുറന്നപ്പോള്‍ തങ്ങളുടെ പ്രിയഗായകന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ടുള്ള ഗാനാലാപനത്തോടെയാണ് സംഗീതോത്സവം ആരംഭിച്ചത്.
എട്ടര മണിയോടെ യേശുദാസ് ക്ഷേത്രത്തിലെത്തി. ദേവീദര്‍ശനം നടത്തിയതിനു ശേഷം അദ്ദേഹം സരസ്വതീമണ്ഡപത്തിലെ സംഗീതജ്ഞരോടൊപ്പം ചേര്‍ന്നു.
തുടര്‍ന്ന് സംഗീതത്തിന്റെ രാഗമാലികകള്‍ തീര്‍ത്ത് അദ്ദേഹം മൂകാംബികാ ദേവിക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. സംഗീതോത്സവത്തിനു ശേഷം അദ്ദേഹം കുട്ടികളെ എഴുത്തിനിരുത്തി.












Click it and Unblock the Notifications