ഫ്രാന്‍സിന്റെ ഹൃദയം കവരാന്‍ നീലാദ്രിയുടെ സിത്താര്‍
പാരിസ്:ഫ്രാന്‍സില്‍ ഭാരതീയസംഗീതത്തിന്റെ പ്രകാശം പരത്താന്‍ നീലാദ്രി കുമാറെത്തുന്നു.സിത്താറില്‍ പുതുതലമുറയുടെ കരുത്താണ് നീലാദ്രി.ജനവരി 13 ശനിയാഴ്ച സന്ധ്യയ്ക്ക് പാരീസിലെ തിയറ്റര്‍ ഡി ലെ വില്ലെയില്‍ നീലാദ്രിയുടെ സിത്താര്‍ നിറഞ്ഞുനില്ക്കും.തബലയില്‍ കുമാര്‍ബോസ് നീലാദ്രിയെ അനുഗമിയ്ക്കും.
1973ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച നീലാദ്രിയുടെ ആദ്യ ഗുരു അച്ഛന്‍ കാര്‍ത്തിക് കുമാറാണ് .ആറാം വയസ്സില്‍ നീലാദ്രിയുടെ ആദ്യ കച്ചേരി അരങ്ങേറി.കഠിനാധ്വാനം,പിന്നെ സ്വതസിദ്ധമായ പ്രതിഭ- ഇതു രണ്ടും നീലാദ്രിയെന്ന സംഗീതജ്ഞനെ വളര്‍ത്തി.1999ല്‍ പൂനെയില്‍ നടന്ന സാവായ് ഗന്ധര്‍വ സംഗീതോത്സവത്തിലാണ് നീലാദ്രി പ്രശസ്തനായത്.
പിന്നീട് ഇന്ത്യയിലും പുറത്തും നിരവധി വേദികള്‍ നീലാദ്രിയെ തേടിയെത്തി. സിത്താറില്‍ രവിശങ്കറിനേക്കാള്‍ ശാസ്ത്രീയസംഗീതശൈലിയോട് കൂടുതല്‍ ഒട്ടിനില്ക്കുന്ന ഉസ്താദ് വിലായത്ത് ഖാന്റെ കാവ്യാത്മകശൈലിയോടാണ് നീലാദ്രിയ്ക്ക് കൂടുതല്‍ അടുപ്പം.












Click it and Unblock the Notifications