സഹയാത്രികയുടെ സഖാവ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി ഇ കെ നായനാരെക്കുറിച്ചുള്ള പുസ്തകം നായനാര്‍: സഹയാത്രികയുടെ സഖാവ് ജനവരി 15 തിങ്കളാഴ്ച ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഭാര്യ ശാരദ ടീച്ചറുടെ കാഴ്ചപ്പാടിലൂടെ നായനാരുടെ വ്യക്തിജീവിതത്തിലേയ്ക്കു വെളിച്ചം വീശുന്ന പുസ്തകമാണിത്. ഗീതാബക്ഷിയാണ് പുസ്തക രചന നിര്‍വഹിച്ചിരിക്കുന്നത്. മംഗളം പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. സ്പീക്കര്‍ എം വിജയകുമാര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി നായനാരെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് പലതരത്തിലുള്ള ആളുകളും തന്നോട് സംസാരിച്ചിട്ടുണ്ട്. നായനാര്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനോട് അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളവരുണ്ട്. എന്നാല്‍ നായനാര്‍ എന്ന വ്യക്തിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ യില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications