കൃഷ്ണയ്യരെ കുറിച്ച് ഡോക്യുമെന്ററി
കൊച്ചി: സാമൂഹ്യനീതിക്കും മനുഷ്യാവകാശപോരാട്ടങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ച ജസ്റിസ് വി.ആര്‍.കൃഷ്ണയ്യരെ കുറിച്ച് ഡോക്യുമെന്ററി ചിത്രം. ജസ്റിസ് കൃഷ്ണയ്യരുടെ ജീവിതത്തെയും ദര്‍ശനത്തെയും ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിന് സ്നേഹത്തിന്റെ നിയമപുസ്തകം എന്നാണ് പേരിട്ടിരിക്കുന്നത്.
ദേശാടനത്തിന്റെ കഥാകൃത്തും ചില്ലക്ഷരങ്ങള്‍, വാറണ്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ശ്രീകുമാര്‍ അരൂക്കുറ്റിയാണ് സംവിധായകന്‍. സിദ്ധിവിനായക ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന രവി കുറ്റിക്കാടും ശ്രീകുമാറും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ബുധനാഴ്ച രാവിലെ കൃഷ്ണയ്യരുടെ വസതിയില്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നടക്കും.












Click it and Unblock the Notifications