Get Updates
Get notified of breaking news, exclusive insights, and must-see stories!

അരങ്ങില്‍ ഇഎംഎസിന്റെ ചെറുമകന്‍

തിരുവനന്തപുരം: ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ അഛന്റെ വഴിയിലൂടെ നടന്ന ് രാഷ്ട്രീയത്തിലെത്തിയെങ്കില്‍ തന്റെ വഴി അതല്ലെന്ന് പേരമകനറിയാം. സാമൂഹിക നവോത്ഥാനത്തിന്റെ നാളുകളില്‍ വി.ടി.ഭട്ടതിരിപ്പാടിനും മറ്റുമൊപ്പം ചേര്‍ന്ന് മുത്തച്ഛന്‍ നടത്തിയ കലാപ്രവര്‍ത്തനങ്ങളെയും ഒപ്പം സുജിത്ത് ശങ്കര്‍ മനസില്‍ സൂക്ഷിക്കുന്നു.

കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്യുന്ന ഗ്രീക്ക് നാടകം ദ ട്രോജന്‍ വുമന്‍ എന്ന നാടകത്തില്‍ പ്രധാനവേഷമിടുന്നത് ഇഎംഎസിന്റെ മകനും പ്ലാനിങ് ബോര്‍ഡംഗവുമായ ഇ.എം.ശ്രീധരന്റെ മൂത്ത മകന്‍ ഇരുപത്തിരണ്ടുകാരനായ സുജിത് ശങ്കറാണ്. തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സുജിത്തിന്റെ നാടകപ്രവര്‍ത്തനങ്ങളില്‍ ഒരു വഴിത്തിരിവായേക്കും ഈ വേഷം.

ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം തുടങ്ങിയതാണ് സുജിത്തിന്റെ നാടകപ്രവര്‍ത്തനങ്ങള്‍. ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ സുജിത്ത് കാവാലത്തിന്റെ സോപാനം നാടക ട്രൂപ്പില്‍ ചേരുകയായിരുന്നു.

ഗ്രീക്ക് ക്ലാസിക്കിന് വ്യാഖ്യാനം രചിച്ച ഫ്രഞ്ച് എഴുത്തുകാരനായ ഴാങ് പോള്‍ സാര്‍ത്ര്് എഴുതിയ നാടകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തെ ആസ്പദമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്. നാടകത്തിലെ പ്രധാനവേഷത്തെ സുജിത്തിന് ഭംഗിയായി അവതരിപ്പിക്കാനാവുമെന്നാണ് കാവാലം അഭിപ്രായപ്പെടുന്നത്.

ഫിബ്രവരി 10ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാടകം അവതരിപ്പിക്കും.

പാരീസിന്റെ അമ്മയായ ഹെക്യുബ എന്ന കഥാപാത്രമായാണ് സുജിത് ശങ്കര്‍ വേഷമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+