Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. കാവാലം നാരായണപ്പണിക്കര്‍ (നാടകം), തിരുവിഴ ജയശങ്കര്‍ (നാദസ്വരം), തേവര്‍തോട്ടം സുകുമാരന്‍ (കഥാപ്രസംഗം) എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

സുകുമാരി നരേന്ദ്രമേനോന്‍ (വായ്പാട്ട്), പാറശാല രവി (മൃദംഗം), നെടുമങ്ങാട് ശിവാനന്ദന്‍ (വയലിന്‍), അമ്പിളിക്കുട്ടന്‍ (വായ്പാട്ട്) എന്നിവര്‍ക്കാണ് ശാസ്ത്രീയസംഗീതവിഭാഗത്തിലെ അവാര്‍ഡുകള്‍. ലളിതസംഗീതത്തില്‍ കുമരകം രാജപ്പനും ജനകീയ സംഗീതത്തില്‍ ധര്‍മന്‍ ഏഴോമും ലളിതഗാനത്തില്‍ കല്ലറ ഗോപനും അവാര്‍ഡുകള്‍ നേടി.

മറ്റ് അവാര്‍ഡുകള്‍: നാടകം: കെ.കെ.ജേക്കബ്, എന്‍. സോമസുന്ദരന്‍ (നടന്മാര്‍), കഥകളി: കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ (വേഷം), എണ്ണയ്ക്കാട്ട് നാരായണന്‍കുട്ടി (നൃത്തം), മനോരമ ബാലകൃഷ്ണന്‍ (ഭരതനാട്യം). പാരമ്പര്യകലകള്‍: മാണി ദാമോദര ചാക്യാര്‍ (ചാക്യാര്‍കൂത്ത്), ചക്കംകുളം അപ്പുമാരാര്‍ (മേളം), കലാമണ്ഡലം ഗീതാനന്ദന്‍ (ഓട്ടന്‍തുള്ളല്‍). നാടന്‍കല: അണ്ടോള്‍ കെ.ബാലകൃഷ്ണപ്പണിക്കര്‍ (പൂരക്കളി), മാജിക്: പ്രൊഫ.സാമ്രാജ്.

ഫെലോഷിപ്പ് നേടിയവര്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രലും ഫലകവും ലഭിക്കും. 5,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാര്‍ച്ചില്‍ ഫെലോഷിപ്പും അവാര്‍ഡും വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+