ബഹറിന്‍ കേരളീയ സമാജം അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്
തിരുവനന്തപുരം: ബഹറിന്‍ കേരളീയ സമാജത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കഥയ്ക്കുള്ള അവാര്‍ഡ് കെ.പി.രാമനുണ്ണിയുടെ മൃഗം, മനുഷ്യന്‍ എന്നിങ്ങനെ എന്ന ചെറുകഥയ്ക്ക്.
10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ബഹ്റിനില്‍ ഫിബ്രവരിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
വിദേശത്ത് താമസിക്കുന്ന മലയാളി എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍ക്ക് കരുണാകരനും രാംമോഹന്‍ പാലിയത്തും അര്‍ഹരായി. കരുണാകരന്റെ മൗനാചരണം എന്ന കഥയ്ക്കും രാംമോഹന്‍ പാലിയത്തിന്റെ എറണാകുളം വീണ്ടും എന്ന കവിതയ്ക്കുമാണ് അവാര്‍ഡ്.
വിദേശത്ത് താമസിക്കുന്ന മലയാളി എഴുത്തുകാര്‍ക്ക് ഈ വര്‍ഷം തൊട്ടാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 5001 രൂപയാണ് അവാര്‍ഡ് തുക.
എം.മുകുന്ദന്‍, കെ.എസ്.രവികുമാര്‍, പി.കെ.രാജശേഖരന്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.












Click it and Unblock the Notifications