കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിവര്‍മ പുരസ്കാരം സുബ്രഹ്മണ്യന് സമ്മാനിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രഥമ മാനവീയം രവിവര്‍മ പുരസ്കാരം പ്രശസ്ത ചിത്രകാരനും കലാധ്യാപകനുമായ പ്രൊഫ.കെ.ജി.സുബ്രഹ്മണ്യന് ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് സമ്മാനിച്ചു.

കലാസാംസ്കാരികരംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. 1,25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ജീവിതം കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ കലാകാരന്മാരുടെ കടമ എന്ന് പുരസ്കാരം സമ്മാനിക്കവെ ഗവര്‍ണര്‍ സുഖ്ദേവ്സിംഗ്കാംഗ് പറഞ്ഞു.

കലാസാംസ്കാരിക രംഗക്ക് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അവരുടേതായ കലാരൂപങ്ങളെ തന്മയത്വത്തോടെ ആവിഷ്കരിച്ച കലാകാരനാണ് കെ.ജി.സുബ്രഹ്മണ്യന്‍ എന്ന് ചടങ്ങില്‍ സംസാരിച്ച കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി.ഗോവിന്ദപിള്ള പറഞ്ഞു.

മനുഷ്യത്വത്തിന്റെ ഭാഷ പ്രചരിപ്പിക്കാനാകണം കലയെ ഉപയോഗിക്കേണ്ടതെന്ന് മറുപടി പ്രസംഗത്തില്‍ പ്രൊഫ.സുബ്രഹ്മണ്യന്‍ പറഞ്ഞു.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ആശംസ നേര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X