കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കായി ക്വിസ് പരിപാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രൊഫണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അറ്റ്ലസ് ജ്വല്ലറി ക്വിസ് പരിപാടി സംഘടിപ്പിക്കുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയിലെ വിജയികള്‍ക്ക് 30 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്.

കേരളത്തിലെയും യുഎഇയിലെയും വിദ്യാര്‍ഥികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. യുഎഇയിലെ സ്കൂളുകളില്‍ നിന്നും 14 വിദ്യാര്‍ഥികളെയും കേരളത്തില്‍ നിന്ന് 13 വിദ്യാര്‍ഥികളെയും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കും.

ഫെബ്രുവരി രണ്ടാം പകുതിയില്‍ പരിപാടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. 13 എപ്പിസോഡുകളാണ് പരിപാടിയിലുള്ളത്. ഫെബ്രുവരി എട്ട് മുതല്‍ 12 വരെ പരിപാടിയുടെ റെക്കോഡിംഗ് നടക്കുമെന്ന് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറ്റ്ലസ് ജ്വല്ലറി എംഡി എം.എം.രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും. രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. കാണികളായ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങളുണ്ട്.

ഇതാദ്യമായാണ് പ്രൊഫഷല്‍ കോഴ്സുകളിലേക്കുള്ളപ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ക്വിസ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ക്വിസ് മാസ്റര്‍ ജോയ് എലമോന്‍ പറഞ്ഞു.

ഗള്‍ഫ് എയറിന്റെ സഹകരണത്തോടെയാണ് അറ്റ്ലസ് ജ്വല്ലറി പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X