തുഞ്ചന്‍ സാംസ്കാരികോത്സവത്തിന് തുടക്കമായി
തിരൂര്‍: അക്ഷരകളരിയായ തുഞ്ചന്‍പറമ്പിലെ സാംസ്കാരികോത്സവത്തിന് തുടക്കമായി. സാംസ്കാരികോത്സവം ഫിബ്രവരി ഒന്ന് വ്യാഴാഴ്ച പ്രശസ്ത എഴുത്തുകാരന്‍ കമലേശ്വര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സാഹിത്യസമ്മേളനം തമിഴ് എഴുത്തുകാരി ശിവശങ്കരി ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള കലാപരിപാടികള്‍ ഗുജറാത്തില്‍ നടന്ന ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് തുഞ്ചന്‍പറമ്പ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍നായര്‍ അറിയിച്ചു. എഴുത്താണിയുമായുള്ളഘോഷയാത്ര ഇത്തവണയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
തുഞ്ചന്‍പറമ്പില്‍ പണിത പടിപ്പുരയുടെയും വിശ്രമാലയത്തിന്റെയും ഉദ്ഘാടനം സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടക്കും.












Click it and Unblock the Notifications