ഭൂകമ്പ സഹായധനത്തിന് സംഗീതകച്ചേരി
ദില്ലി: ഗുജറാത്തില്‍ ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായധനം സ്വരൂപിക്കാനായി ഇന്ത്യയിലെയും ബ്രിട്ടനിലെയും പ്രഗത്ഭ സംഗീതജ്ഞര്‍ കൈകോര്‍ക്കുന്നു.
ഫിബ്രവരി 18ന് ലണ്ടനിലാണ് സംഗീത കച്ചേരി നടക്കുന്നത്. കച്ചേരിയിലൂടെ സ്വരൂപിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യും.
അംജദ് അലിഖാനും ഹരിപ്രസാദ് ചൗരാസ്യയും കച്ചേരിയില്‍ പങ്കെടുക്കും. അംജദ്അലിഖാന്‍ മക്കളായ അമന്‍, അയാന്‍ അലി ബംഗാഷുമാരുമായാണ് സംഗീതവിരുന്നൊരുക്കാനെത്തുന്നത്. ചൗരാസ്യയോടൊപ്പം രൂപക് കുല്‍ക്കര്‍ണിയുമുണ്ടാവും. ഗിത്താര്‍ വാദകന്‍ ജോണ്‍ മക്ലോഗനൊപ്പം ചൗരാസ്യ അവതരിപ്പിക്കുന്ന കച്ചേരി പരിപാടിയിലെ പ്രധാന ആകര്‍ഷണമാണ്.
ലണ്ടനിലെ റോയല്‍ ഫെസ്റിവല്‍ ഹാളില്‍ നടക്കുന്ന പരിപാടിക്ക് പിയാനോ വാദകന്‍ മിക്കായേല്‍ നിമാന്‍ തുടക്കം കുറിക്കും. ഗുജറാത്ത് നാടോടി സംഗീതജ്ഞനായ പ്രഫുല്‍ ദേവയും പരിപാടിയില്‍ പങ്കെടുക്കും.












Click it and Unblock the Notifications