തകഴിയുടെ ഓര്‍മ്മയ്ക്കായുള്ള മ്യൂസിയം തുറന്നു
തകഴി: തകഴിയിലെ ശങ്കരഭവനം മ്യൂസിയത്തില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ മ്യൂസിയം തുറന്നു. ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സാംസ്കാരികമന്ത്രി ടി.കെ.രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.
തകഴിയുടെ തറവാടിന്റെ പൂമുഖവും മൂന്ന് മുറികളുമാണ് മ്യൂസിയമായി ഒരുക്കിയിരിക്കുന്നത്. തകഴി എഴുതിയ പുസ്തകങ്ങള്‍, ഉപയോഗിച്ച പേന, കട്ടില്‍, അവസാനകാലത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ ഇവയൊക്കെ മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആദ്യത്തെ ഹാളില്‍ പുസ്തകങ്ങളുടെ പേരും പ്രസിദ്ധീകരിച്ച വര്‍ഷവും എഴുതിയിട്ടുണ്ട്. ജ്ഞാനപീഠമടക്കമുള്ള അവാര്‍ഡുകള്‍ മറ്റൊരു മുറിയില്‍. കിടപ്പുമുറിയിലെ സാധനങ്ങള്‍ അതുപോലെവച്ച് അതും മ്യൂസിയത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.
തകഴിയുടെ ശവസംസ്കാരം നടന്ന സ്ഥലത്ത് സ്മൃതിമണ്ഡപവും നിര്‍മിച്ചിട്ടുണ്ട്.












Click it and Unblock the Notifications