ചിന്നപ്പയും നഫീസയും കൊച്ചിയിലെത്തും
കൊച്ചി: എം ടിവിയിലൂടെ ഇന്ത്യയില്‍ ടീനേജ് തലമുറയുടെ ഹരമായി മാറിയ പ്രശസ്ത ടിവി അവതാരകര്‍ നിഖില്‍ ചിന്നപ്പയും നഫീസ ജോസഫും കൊച്ചിയിലെത്തുന്നു.
സംഗീത ചാനലായ ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ജ്യൂക്ക് ബോക്സ് അവതരിപ്പുക്കുന്ന ഫാഷന്‍ നെറ്റ് സംഗീത സായാഹ്നത്തില്‍ ഇവര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഫിബ്രവരി 17 ശനിയാഴ്ച കലൂരിലെ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തിലാണ് പരിപാടി.
കേരളത്തെ ഏറ്റവും മികച്ച പാശ്ചാത്യ സംഗീത ബാന്‍ഡ് സംഘത്തെ ഫാഷന്‍ നെറ്റ് പരിപാടിയില്‍ നിന്നും തിരഞ്ഞെടുക്കും. കലാപരിപാടികള്‍ വീക്ഷിക്കുന്ന പ്രേക്ഷകരാണ് സംഘങ്ങളെ വിലയിരുത്തുക. ഏറ്റവും നല്ല ബാന്‍ഡ് സംഘത്തിന് 10,000 രൂപയുടെ കാഷ് അവാര്‍ഡും റണ്ണറപ്പിന് 5000 രൂപയുടെ കാഷ് അവാര്‍ഡും നല്‍കും.
10000 വാട്ട് ശബ്ദം, കരിമരുന്ന് പ്രയോഗം, ഭീമാകാര സ്ക്രീന്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഫാഷന്‍ നൈറ്റ് അരങ്ങേറുകയെന്ന് ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ അസിസ്റന്റ് ജനറല്‍ മാനേജര്‍ വിനോദ് ഗോപിനാഥ് പറഞ്ഞു.












Click it and Unblock the Notifications