ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് സുകുമാരന്‍ പോറ്റിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇ.വി.കൃഷ്ണപിള്ള അവാര്‍ഡ് കാര്‍ട്ടൂണിസ്റ് എസ്.സുകുമാരന്‍ പോറ്റിക്ക്. സാംസ്കാരിക സംഘടനയായ പിറവി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
ആക്ഷേപഹാസ്യ സാഹിത്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. 3001 രൂപയും ബഹുമതിപത്രവുമാണ് അവാര്‍ഡ്.
പിറവി പ്രസിഡന്റ് ജി.നകുല്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. എന്‍.കെ.മാധവന്‍ നായര്‍, കെ.പത്മനാഭന്‍ നായര്‍ ചലച്ചിത്രതാരം ഗണേഷ്, കൃഷ്ണ പൂജപ്പുര എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്.
ഇ.വി.കൃഷ്ണപിള്ളയുടെ ജന്മദേശമായ കൊല്ലം ജില്ലയിലെ കുന്തൂരില്‍ മാര്‍ച്ച് 30ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications