Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ.വി.വിജയന് അക്കാദമിയുടെ വിശിഷ്ടാംഗത്വം

തൃശൂര്‍: ഒ.വി.വിജയന് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനിച്ചു. 25,000 രൂപയും രണ്ടു പവനും സ്വര്‍ണപതക്കവും പൊന്നാടയും ഫലകവും അദ്ദേഹത്തിന് ലഭിക്കും.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് എം.കൃഷ്ണന്‍നായര്‍ അര്‍ഹനായി. നിരൂപണശാഖയ്ക്ക് നല്‍കിയ സംഭാവന മാനിച്ചാണ് പുരസ്കാരം. അദ്ദേഹത്തിന് 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും ലഭിക്കും.

നോവലിനുള്ള അവാര്‍ഡിന് സി.വി.ബാലകൃഷ്ണന്‍ അര്‍ഹനായി. ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എന്ന നോവലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ചെറുകഥയ്ക്കുള്ള അവാര്‍ഡ് ഗ്രേസിക്കും (രണ്ട് സ്വപ്നദര്‍ശനികള്‍) കവിതയ്ക്കുള്ള അവാര്‍ഡ് നിലമ്പേരൂര്‍ മധുസൂദനന്‍നായര്‍ (ചമത)യ്ക്കുമാണ് അവാര്‍ഡ്. നാടകത്തിന് കരിവള്ളൂര്‍ മുരളിയും (ചെഗുവേര) സാഹിത്യവിമര്‍ശനത്തിന് ഡോ.സി.രാജേന്ദ്രനും (പാഠവും പൊരുളും) അവാര്‍ഡ് നേടി.

മറ്റ് അവാര്‍ഡുകള്‍: വൈജ്ഞാനികസാഹിത്യം- ഡോ.ഡി.ബാബുപോള്‍ (വേദശബ്ദരത്നാകരം), ജീവചരിത്രം-ആത്മകഥ - വി.ആര്‍.കൃഷ്ണനെഴുത്തഛന്‍, യാത്രാവിവരണം- സച്ചിദാനന്ദന്‍ (പല ലോകം പല കാലം). ഹാസ്യസാഹിത്യം- കൃഷ്ണ പൂജപ്പുര (കലികോലം), വിവര്‍ത്തനം- ലീലാ സര്‍ക്കാര്‍ (മാനവസുധ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+