യേശുദാസ് ഇംഗ്ലീഷ് ആല്‍ബത്തില്‍ പാടുന്നു
കൊച്ചി: യേശുദാസ് പാടിയ ആദ്യത്തെ ഇംഗ്ലീഷ് സംഗീത ആല്‍ബം ഒരുക്കിയ പ്രശസ്ത സംഗീതജ്ഞന്‍ റിക്കാര്‍ഡോ ബാരന്റ് ഗാനഗന്ധര്‍വന്റെ ജന്മദേശം കാണാനെത്തി. ഫിബ്രവരി 18 ശനിയാഴ്ച കൊച്ചിയിലെത്തിയ ബാരന്റ്സ് ഗാനഗന്ധര്‍വന് ജന്മം നല്‍കിയ ദേശത്തെ നോക്കിക്കണ്ടത് അത്ഭുതത്തോടെയും ആദരത്തോടെയുമാണ്.
ഫിബ്രവരി 12 തിങ്കളാഴ്ചയാണ് അഹിംസ എന്ന ഇംഗ്ലീഷ് സംഗീതആല്‍ബം ദില്ലിയില്‍ പുറത്തിറക്കിയത്. ചടങ്ങിലെത്തിയ യേശുദാസിന്റെ ക്ഷണം സ്വീകരിച്ചാണ് ബാരന്റ്സ് കൊച്ചിയിലെത്തിയത്.
ബാരന്റ് രവീന്ദ്രനാഥടാഗോറിന്റെ കവിതകളെ ആസ്പദമാക്കിയാണ് അഹിംസ എന്ന ആല്‍ബം ഒരുക്കിയിരിക്കുന്നത് . ആല്‍ബത്തിലെ ഒമ്പത് പാട്ടുകളും പാടിയിരിക്കുന്നത് യേശുദാസാണ്.
പാശ്ചാത്യ- പൗരസ്ത്യ സമന്വയം എന്നു വിളിക്കാവുന്ന സംഗീത ആല്‍ബത്തില്‍ പാടാന്‍ ബാരന്റ്സ് ഏറെ അന്വേഷിച്ചതിനു ശേഷമാണ് യേശുദാസിനെ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പ് ഒരു കച്ചേരിയില്‍ വച്ച് യേശുദാസിന്റെ നാദമാധുരി ബാരന്റ്സിനെ ആകര്‍ഷിച്ചു . ആല്‍ബത്തെ കുറിച്ച് തന്റെ മനസിലുള്ള സങ്കല്പത്തെ പൂര്‍ണമാക്കാന്‍ ഗാനഗന്ധര്‍വന് കഴിയുമെന്ന് ബാരന്റ്സ് തോന്നി . ബാരന്റ്സിന്റെ ആശയം കേട്ടപ്പോള്‍ യേശുദാസിനും ഇഷ്ടമായി . അങ്ങിനെയാണ് അഹിംസ യുടെ ജനനം .
അഹിംസ യുടെ പ്രസക്തിയെ ഉദ്ഘോഷിക്കുന്ന ടാഗൂര്‍ കവിതകളാണ് ബാരന്റ്സ് തന്റെ ആല്‍ബത്തിനായി തിരഞ്ഞെടുത്തത്. ഒമ്പത് പാട്ടുകളുള്ള ആല്‍ബത്തില്‍ രണ്ടെണ്ണത്തിന് സംഗീതം നല്‍കാനും യേശുദാസ് സഹായിച്ചു .












Click it and Unblock the Notifications