കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരസ്വതി സമ്മാന്‍ മനോജ് ദാസിന്

  • By Staff
Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ സരസ്വതി സമ്മാന് ഒറിയ എഴുത്തുകാരനായ മനോജ് ദാസ് അര്‍ഹനായി. രാജ്യത്തെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് തുകയുള്ള പുരസ്കാരമാണ് സരസ്വതി സമ്മാന്‍.

അമൃത ഫല എന്ന നോവലാണ് ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മനോജ് ദാസിനെ അര്‍ഹനാക്കിയത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക.

റിട്ടേയഡ് സുപ്രിം കോടതി ജഡ്ജി എച്ച്.ആര്‍.ഖന്നയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ 18 ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുക്കുന്നത്.

സത്യത്തോടും വെളിച്ചത്തോടും അനശ്വരതയോടുമുള്ള മനുഷ്യന്റെ ആദിമമായ അതീവആഭിമുഖ്യം ഇന്നത്തെ മനുഷ്യരിലും പ്രാചീനരിലും എത്രമാത്രം വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നതാണ് തന്റെ നോവലില്‍ മനോജ് ദാസ് അന്വേഷിക്കുന്നതെന്ന് അവാര്‍ഡ് നിര്‍ണയസമിതി അഭിപ്രായപ്പെട്ടു.

1934ല്‍ ഒറീസയിലെ ഒരു ഗ്രാമത്തിലാണ് ദാസ് ജനിച്ചത്. 38 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X