പാണക്കാട് ശിഹാബ് തങ്ങള്‍ വര്‍ത്തമാനത്തില്‍
മുസ്ലീം ലീഗിന്റെ അമരക്കാരനായി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാണക്കാട് സെയ്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ സൂര്യ ടിവിയിലെ വര്‍ത്തമാനം പരിപാടിയില്‍.
ഫിബ്രവരി 21 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയില്‍ ശിഹാബ് തങ്ങള്‍ തന്റെ ജീവിതത്തെ കുറിച്ചും ആശയാദര്‍ശങ്ങളെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ്. പത്രപ്രവര്‍ത്തകനായ എം.ജി.രാധാകൃഷ്ണനാണ് അഭിമുഖം നടത്തുന്നത്.
തന്റെ കെയ്റോ വിദ്യാഭാസ കാലത്തെ കുറിച്ചുള്ള രസകരമായ അനുഭവങ്ങളിലാരംഭിച്ച് കവിത ചൊല്ലിക്കൊണ്ടാണ് തങ്ങള്‍ വര്‍ത്തമാനം പൂര്‍ത്തിയാക്കുന്നത്. സഞ്ജയ്മോഹനാണ് വര്‍ത്തമാനം സംവിധാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications