ചാലിയാര്‍ ഡോക്യുമെന്ററി ദില്ലി ഫെസ്റിവലില്‍
ചാലിയാറിലെ മലിനീകരണത്തെ കുറിച്ച് ശ്രീദേവി മോഹന്‍ സംവിധാനം ചെയ്ത ഡോക്യുമെന്റി അണ്‍ക്വയറ്റ് ഫ്ലോസ് ദ ചാലിയാര്‍ ദില്ലി വിഡീയോ ഫെസ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഫിബ്രവരി 25 ഞായറാഴ്ച ദില്ലി ലോധി റോഡിലുള്ള ഇന്ത്യാ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വൈകുന്നേരം 4.15നാണ് പ്രദര്‍ശനസമയം.
ചാലിയാര്‍ നദിയില്‍ ഗ്രാസിം ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരെ നടന്ന ശക്തമായ ജനകീയപ്രക്ഷോഭത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ചാലിയാര്‍ സമരത്തിനിടയില്‍ മലിനീകരണം മൂലം അര്‍ബുദം ബാധിച്ച് മരണമടഞ്ഞ റഹ്മാനെ സ്മരിച്ചുകൊണ്ട് തുടങ്ങുന്ന ഈ ലഘുചിത്രം പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത ബോധ്യപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ്.
16ാമത് ഒകോമീഡിയ അന്താരാഷ്ട്ര ഫിലിം ഫെസ്റിവല്‍, ആറാമത് മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റിവല്‍, കൊളോണില്‍ വച്ച് നടന്ന യൂറോപ്യന്‍ ടൂറിംഗ് ഫിലിം ഫെസ്റിവല്‍, സൂറിച്ച്, ടെക്സാസ്, പ്രിന്‍സ്ടണ്‍, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഒകോമീഡിയ ഫെസ്റിവലില്‍ പ്രത്യേക പരാമര്‍ശത്തിനും ചിത്രം അര്‍ഹമായി.
ചാലിയാറിന്റെ തീരത്തുള്ള ജനങ്ങള്‍ക്ക് വേണ്ടി വാഴക്കാട് ഗ്രാമത്തിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.












Click it and Unblock the Notifications