ഫാഷന്‍ ടിവിയില്‍ ഇനി ഇന്ത്യന്‍ സുന്ദരിമാര്‍
ദില്ലി: ഫ്രഞ്ച് ചാനലായ ഫാഷന്‍ ടിവി ഇന്ത്യന്‍ ഫാഷന്‍ ഷോകള്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചു.
പ്രൈം ടൈമായ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണി വരെയായിരിക്കും പ്രത്യേക ഇന്ത്യന്‍ പരിപാടി സംപ്രേഷണം ചെയ്യാന്‍ ഫാഷന്‍ ടിവി സമ്മതിച്ചിട്ടുള്ളതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. എഫ്ടിവി ഡയറക്ടര്‍ ജനറല്‍ ഫ്രാങ്കോയിസ് തെല്ലറ്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി ഇത് വെളിപ്പെടുത്തിയത്.
എന്നാല്‍ സൗദി പോലുള്ള രാജ്യങ്ങളിലേക്ക് നല്‍കുന്നത് പോലെ പ്രത്യേകമായി ഒരു സംപ്രേഷണം ഇന്ത്യക്ക് നല്‍കാനാവില്ലെന്ന് എഫ്ടിവി അറിയിച്ചു. എരിവും പുളിയുമുള്ള വിഭവങ്ങള്‍ രാത്രി 11 മണിക്ക് ശേഷം ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന് അര്‍ത്ഥം. ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കാത്ത പരിപാടികള്‍ കാണിക്കുന്നതിനാല്‍ എഫ്ടിവി നിരോധിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് എഫ്ടിവിയില്‍ നിന്നുമുള്ള ചില ദൃശ്യങ്ങള്‍ എഫ്ടിവി അധികൃതര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു. യൂറോപ്യന്‍ കാണികള്‍ സ്വീകരിക്കുമെങ്കിലും ഇന്ത്യന്‍ കാണികള്‍ക്ക് രുചിക്കാത്ത തരത്തിലാണ് തങ്ങളുടെ പരിപാടികള്‍ എന്ന് എഫ്ടിവി അധികൃതര്‍ സമ്മതിച്ചു.












Click it and Unblock the Notifications