മലബാര്‍ മഹോത്സവം തുടങ്ങി
കോഴിക്കോട്: കോഴിക്കോടിന്റെ മഹാമേളയായ മലബാര്‍ മഹോത്സവം തുടങ്ങി.ഫിബ്രവരി 28 ബുധനാഴ്ച കുന്നക്കുടി വൈദ്യനാഥന്റെ വയലിന്‍ കച്ചേരിയോടെയാണ് മലബാര്‍ മഹോത്സവത്തിന് തിരശ്ശീല ഉയര്‍ന്നത്.
പക്ഷെ ഇക്കുറി പൊതുവെ മഹോത്സവം കാണാനുള്ള ജനത്തിരക്ക് കുറവാണ്. ആരംഭത്തിനു മുമ്പേ വിവാദമായി എന്ന പ്രത്യേകതയും ഇത്തവണത്തെ മഹോത്സവത്തിനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സിഗരറ്റ് കമ്പനികളിലൊന്നായ ഇന്ത്യന്‍ ടുബാക്കോ കമ്പനി(ഐടിസി ) ആണ് മലബാര്‍ മഹോത്സവത്തിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍.
സിഗരറ്റു കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതോടെ മഹോത്സവം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. പുകവലി വിരുദ്ധ പ്രവര്‍ത്തക സമിതിയും സാംസ്കാരിക പ്രവര്‍ത്തകരും മലബാര്‍ മഹോത്സവം സിഗരറ്റു കമ്പനി സ്പോണ്‍സര്‍ ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയാണത്രെ ഐടിസി നല്കുന്നത്. അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരും അഞ്ച് ലക്ഷം കോര്‍പറേഷനും നല്കും.മഹോത്സവം മാര്‍ച്ച് മൂന്ന് ശനിയാഴ്ച സമാപിക്കും.












Click it and Unblock the Notifications