കലാഭവന്‍ മണിയുടെ അനുജന്‍ പ്രതിഭ
കോട്ടയം: പതിനാറാമത് എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജ് 79 പോയിന്റോടെ ഓവറോള്‍ കിരീടം നേടി. തൃപ്പൂണിത്തുറ ആര്‍എല്‍വി 59 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.
നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ തൃപ്പൂണിത്തുറ ആര്‍എല്‍വിയിലെ കെ.ആര്‍. രാമകൃഷ്ണന്‍ 11 പോയിന്റ് നേടി കലാപ്രതിഭയായി. പാലാ അല്‍ഫോണ്‍സാ കോളേജിലെ രമ്യാ രവീന്ദ്രനാണ് കലാതിലകം.
കലാപ്രതിഭയായ രാമകൃഷ്ണന്‍ ചാലക്കുടി കുന്നിശേരി രാമന്‍-അമ്മിണി ദമ്പതികളുടെ മകനാണ്. ആര്‍എല്‍വിയിലെ എംഎ മോഹിനിയാട്ടം വിദ്യാര്‍ഥിയാണ്. ഭരതനാട്യം, കുച്ചുപ്പുടി എന്നിവയില്‍ ഒന്നാം സ്ഥാനവും പ്രച്ഛന്ന വേഷത്തില്‍ മൂന്നാം സ്ഥാനവും നേടിക്കൊണ്ടാണ് രാമകൃഷ്ണന്‍ കലാപ്രതിഭാപട്ടം സ്വന്തമാക്കിയത്.
രമ്യയ്ക്ക് നാടോടി നൃത്തം, മോഹിനിയാട്ടം,ഭരതനാട്യം എന്നിവയില്‍ ഒന്നാം സ്ഥാനവും കുച്ചുപ്പുടിയില്‍ രണ്ടാം സ്ഥാനവും ഉണ്ട്. പാലാ അല്‍ഫോണ്‍സാ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. പാലാ കിഴക്കേത്ത് പി.കെ. രവീന്ദ്രന്റെയും മായയുടെയും മകളാണ്.


Click it and Unblock the Notifications