Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് ചാനലുമായി സീ

ചെന്നൈ: സുഭാഷ് ചന്ദ്രയുടെ സീ നെറ്റ്വര്‍ക്കിന്റെ തമിഴ് ടിവി ചാനലിന് മാര്‍ച്ച് നാല് ഞായറാഴ്ച തുടക്കമായി. ഭാരതി എന്ന് പേരിട്ടിരിക്കുന്ന ഈ തമിഴ് ടിവി ചാനലിന്റെ ഉദ്ഘാടനം കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍വഹിച്ചു.

തമിഴ്നാടിന്റെ പ്രിയപ്പെട്ട കവി സുബ്രഹ്മണ്യ ഭാരതിയുടെ പേരാണ് ഈ ടിവി ചാനലിന് നല്കിയിരിക്കുന്നത്. ഈ മുഴുവന്‍ സമയ ടിവി ചാനലിന്റെ പ്രധാന ഘടകങ്ങള്‍ വാര്‍ത്തയും വിനോദവും തന്നെയാണ്. തമിഴിലെ അഞ്ചാമത്തെ സ്വകാര്യ ടിവി ചാനലാണ് ഭാരതി. സണ്‍ ടിവി, രാജ് ടിവി, വിജയ് ടിവി, ജയ ടിവി എന്നിവയാണ് തമിഴിലെ മറ്റ് സ്വകാര്യ ചാനലുകള്‍. ദൂരദര്‍ശന്റെ ഒരു പ്രത്യേക തമിഴ് ചാനലും ഇതിന് പുറമെയുണ്ട്.

കേരളത്തിലെ ടിവി ചാനലായ ഏഷ്യാനെറ്റിന്റെ സഹകരണത്തോടെയാണ് ഭാരതി പ്രവര്‍ത്തിക്കുന്നത്. ഉദാരവല്ക്കരണത്തെ ഫലമായ ി ഒരു പ്രധാന വ്യവസായസംരംഭമായി ടിവി മാധ്യമം മാറിയിട്ടുണ്ടെന്ന് മന്ത്രി ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. നിരവധി വ്യവസായ സംരംഭകര്‍ ഈ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതിയുടെ വരവോടെ സീടിവിക്ക് എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ടിവി ചാനലുകളായിക്കഴിഞ്ഞെന്ന് സീ നെറ്റ്വര്‍ക്ക്സിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര പറഞ്ഞു. മെഗാ സീരിയല്‍, സിനിമ, ഗെയിം ഷോ, ടാക് ഷോ, വാര്‍ത്ത, ആനുകാലിക പരിപാടി, വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടി,കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടി, പ്രത്യേക പ്രഭാത പരിപാടി എന്നിവയാണ് ചാനലിന്റെ പ്രധാന വിഭവങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+