മറ്റൊരു സര്‍വൈവറുമായി സീ ടിവി
മുംബൈ: എഎക്സ്എന്‍ ചാനലിലെ സര്‍വൈവറിന് സമാനമായ ഒരു പരിപാടിക്ക് സീ ടിവി രൂപം നല്‍കുന്നു. കഥാപാത്രങ്ങളായി പങ്കെടുക്കുന്നവരുടെ അതിജീവനശേഷിയും സാഹസികതയും അളക്കുന്ന പരിപാടിക്ക് യുദ്ധ തടവുകാര്‍(പ്രിസണേര്‍ ഒഫ് വാര്‍) എന്നാണ് പേരിട്ടിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേരായിരിക്കും പരിപാടിയിലെ കഥാപാത്രങ്ങള്‍. അസ്വാഭാവികാവസ്ഥയില്‍ തടവിലാക്കപ്പെടുന്ന ഇവരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് യുദ്ധ തടവുകാരില്‍ കാണിക്കുന്നത്. പരിപാടിക്കായി പ്രത്യേകമൊരുക്കുന്ന യഥാര്‍ഥമായ തടവില്‍ നിന്ന് ഏറ്റവുമാദ്യം രക്ഷപ്പെടുന്ന ആദ്യത്തെ രണ്ടുപേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുമെന്ന് സീ വൈസ് പ്രസിഡന്റ് പാര്‍ഥ പ്രതിമ സിന്‍ഹ പറഞ്ഞു.
വടക്കേ മുംബൈയിലെ ഗോറൈയില്‍ വെച്ചായിരിക്കും പരിപാടിയുടെ ഷൂട്ടിംഗ് നടക്കുന്നത്. 40,000 ചതുരശ്രഅടിക്കുെള്ളിലായിരിക്കും സെറ്റ് ഒരുക്കുന്നത്. ഡോക്ടര്‍മാരുടെയും മനോരോഗവിദഗ്ധരുടെയും ആയോധനകലയിലും യുദ്ധത്തിലും വിദഗ്ധരായവരുടെയും സാന്നിധ്യം സെറ്റിലുണ്ടാകും.
പരിപാടി കാണുന്നവരുടെ പങ്കാളിത്തവും യുദ്ധത്തിന്റെ തടവുകാരന്റെ സവിശേഷതയാണ്. വെബ് സൈറ്റിലൂടെ തങ്ങളുടെ ഇഷ്ടപ്പെട്ട തടവുകാരന് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളുടെ സൂചനകള്‍ കാണികള്‍ക്ക് നല്‍കാം. അടുത്ത മാസത്തോടെ പരിപാടി സംപ്രേഷണം ചെയ്യും.
സ്റാര്‍ ടിവിയുടെ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അനുകരണമായ സവാല്‍ ദസ് ക്രോര്‍ കാ പരാജയപ്പെട്ടതിനു പിന്നാലെയാണ് സീ ടിവി സര്‍വൈവറുടെ മാതൃകയില്‍ പരിപാടി ഒരുക്കുന്നത്.












Click it and Unblock the Notifications