കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ടിവി മാറ്റങ്ങളോടെ സംപ്രേഷണം തുടരും

  • By Staff
Google Oneindia Malayalam News

ദില്ലി: ഫാഷന്‍ ടിവി പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് ചാനല്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി സുഷമാസ്വരാജ് രാജ്യസഭയില്‍ അറിയിച്ചു.

എഫ്ടിവിയെ കുറിച്ചുയുര്‍ന്ന പരാതികളെ തുടര്‍ന്ന് ചാനല്‍ പരിപാടികള്‍ ഒരാഴ്ച്ചയോളം വീക്ഷിച്ച ശേഷം ചാനലിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് നിയോഗിച്ച ഒരു സമിതിക്കു മുമ്പില്‍ ഈ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു.

വാര്‍ത്താവിനിമയ-പരസ്യ നിയമങ്ങള്‍ ലംഘിക്കുന്നത് ചാനലുകള്‍ തുടരുകയാണെങ്കില്‍ അവയുടെ സംപ്രേഷണം തടയുമെന്ന് മന്ത്രി വ്യക്തമാക്കി.

ഡിടിഎച്ച് ടിവി തുടങ്ങുന്നത് ദൂരദര്‍ശനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാരിന് തോന്നിയിട്ടില്ല. 2000 ഏപ്രില്‍ തൊട്ട് 2001 ജനുവരി വരെ ദൂരദര്‍ശന്‍ 510.01 കോടിയുടെ ലാഭം ദൂരദര്‍ശന് ലഭിച്ചു.

ഗുജറാത്തിലെ ഭൂകമ്പത്തെ കുറിച്ച് ദൂരദര്‍ശനാണ് ആദ്യം വാര്‍ത്ത സംപ്രേഷണം ചെയ്തത്. ജനുവരി 26 രാവിലെ ഒമ്പതുമണിക്കാണ് ദൂരദര്‍ശന്‍ ഭൂകമ്പവാര്‍ത്ത ജനങ്ങളെ അറിയിച്ചത്.

അച്ചടിമാധ്യമരംഗത്ത് വിദേശനിക്ഷേപം തടയണമെന്ന് ധനകാര്യവകുപ്പ് റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി.

വിനോദമേഖലയുടെ വികസനത്തിനായി ഒമ്പതു സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X