കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഔദ്യോഗികമായി സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യാവിഷന്‍ ചാനല്‍ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന്റെ പ്രചാരണമാധ്യമമായി പ്രവര്‍ത്തിക്കും.

ഓണത്തിന് സംപ്രേഷണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് വേളയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള സംപ്രേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ചാനല്‍ ചെയര്‍മാന്‍ എം.കെ.മുനീര്‍ അറിയിച്ചു.

സിപിഎമ്മം കൈരളി ചാനലിലൂടെ സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ തങ്ങള്‍ പിന്നോട്ടടിക്കേണ്ടതില്ലെന്ന് മുനീര്‍ പറഞ്ഞു.

ഇന്ത്യാവിഷന്‍ ഒരു മുസ്ലിം ചാനലാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എല്ലാ മതങ്ങള്‍ക്കും ചാനല്‍ തുല്യപ്രാധാന്യം നല്‍കും.

വാര്‍ത്തകളെയും ആനുകാലിക സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള പരിപാടികളായിരിക്കും ചാനലില്‍ പ്രധാനം. വിവരസാങ്കേതികവിദ്യക്കും പ്രാധാന്യം നല്‍കും. മറ്റ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി കേരള സംസ്കാരത്തെ കുറിച്ചുള്ള പ്രത്യേക പരിപാടികളുണ്ടാവും. ഇംഗ്ലീഷിലുള്ള പ്രത്യേകപരിപാടികളും ഇന്ത്യാവിഷന്റെ പ്രത്യേകതയായിരിക്കും.

ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ചാനലിന്റെ സംപ്രേഷണം സൗജന്യമായായിരിക്കും. യുഎസ്സില്‍ പേ ചാനലായിരിക്കും.

സാങ്കേതികസഹകരണത്തിനായി സോണി എന്റര്‍ടൈന്‍മെന്റ് കമ്പനിയുമായി പലവട്ടം ചര്‍ച്ച കള്‍ നടത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് ഉടന്‍ തന്നെ അന്തിമതീരുമാനമുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X