തെഹല്‍ക്കയിലെ മാത്യു സാമുവലുമായി സൂര്യയില്‍ അഭിമുഖം
തിരുവനന്തപുരം: തെഹല്‍ക ഡോട് കോമിന് വേണ്ടി ആയുധ ഇടപാടിലെ കോഴയെ കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയ മലയാളി വാര്‍ത്താലേഖകന്‍ മാത്യു സാമുവലുമായുള്ള അഭിമുഖം സൂര്യാ ടിവിയില്‍.
മാര്‍ച്ച് 14 ബുധനാഴ്ച രാത്രി 7.30നുള്ള വര്‍ത്തമാനം പരിപാടിയിലാണ് മാത്യു സാമുവലുമായി പത്രപ്രവര്‍ത്തകനായ എം. ജി. രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ) അഭിമുഖം നടത്തുന്നത്. ആയുധ ഇടപാടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാത്യു സാമുവല്‍ ഈ പരിപാടിയിലൂടെ വെളിപ്പെടുത്തുന്നു.
റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ടിയുള്ള സാഹസിക നീക്കങ്ങളുടെ ഓരോ ഘട്ടവും മാത്യു അഭിമുഖത്തില്‍ വ്യക്തമാക്കും. സഞ്ജയ് മോഹനാണ് ഈ പരിപാടിയുടെ സംവിധായകന്‍.












Click it and Unblock the Notifications