കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിവുകാലത്ത് കുട്ടികള്‍ക്കായി കലാഗ്രാമം

  • By Staff
Google Oneindia Malayalam News

കൊച്ചി: പരീക്ഷയുടെ കനത്ത ഭാരമൊഴിഞ്ഞ് രണ്ടു മാസം ഉല്ലാസഭരിതമാക്കുന്നതിനൊപ്പം എങ്ങനെ സര്‍ഗാത്മകവുമാക്കാം? നഗരത്തിലെ ഫ്ലാറ്റുകളിലെ ചുമരിനുള്ളില്‍ തീരുന്ന അവധിക്കാലം വിദ്യാര്‍ഥിയുടെ സര്‍ഗവാസനകളെ പ്രചോദിപ്പിക്കുക കൂടി ചെയ്യുന്ന ഉല്ലാസകാലമാക്കികൂടേ? കൊച്ചിയില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ കലാഗ്രാമം ഈ ചോദ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.

സംസ്ഥാന വിദ്യാഭ്യാസവകുപ്പും കൊച്ചി കോര്‍പ്പേറഷനും ചേര്‍ന്നൊരുക്കുന്ന കുട്ടികളുടെ കലാഗ്രാമത്തിന് കുട്ടികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണുള്ളത്. ഏപ്രില്‍ ഏഴിന് പനമ്പിള്ളി നഗര്‍ ഹൈസ്കൂളിലാണ് കലാഗ്രാമം ആരംഭിക്കുന്നത്.

ചിത്രരചന, സംഗീതം, നൃത്തം, അഭിനയം, നാടന്‍കലകള്‍ തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് കലാഗ്രാമത്തില്‍ പ്രവേശനം നല്‍കുന്നത്.

പ്രശസ്തശില്പി കാനായി കുഞ്ഞിരാമനാണ് കലാഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വിദഗ്ധരായ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. വിവിധ മേഖലകളില്‍ പ്രഗത്ഭരായവരുമായി കൂടിക്കാഴ്ചയ്ക്കും അവസരം ഒരുക്കും.

താത്പര്യമുള്ളവര്‍ കൊച്ചിയില്‍ പനമ്പിള്ളി നഗര്‍ ഷോപ്പിംഗ് സെന്ററിലെ പാലാട്ട് ആര്‍ട്ട് ഗ്യാലറിയിലെ കലാഗ്രാമം രജിസ്ട്രേഷന്‍ കൗണ്ടറില്‍ നേരിട്ട് രജിസ്റര്‍ ചെയ്യണം. ഫോണ്‍: 91-0484-319165,91-0484-541424.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X