ടിവി-ഓഡിയോ അവാര്‍ഡുകള്‍
കൊച്ചി: എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡീയ ആന്റ് ആര്‍ട്ടിസ്റ്സ് സംഘടനയുടെ ടിവി-ഓഡിയോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൂരദര്‍ശനിലെ ജ്വാലയായ് സീരിയലിലെ അഭിനയത്തിന് നെടുമുടി വേണു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
സൂര്യടിവിയിലെ പെയ്തൊഴിയാതെയിലെ അഭിനയത്തിലൂടെ ജയഭാരതി മികച്ച നടിയായി. സാദിക്കാണ് മികച്ച രണ്ടാമത്തെ നടന്‍ (ആകാശത്തിലെ പറവകള്‍-കൈരളി). രണ്ടാമത്തെ നടി സംഗീത മോഹനും (വിവിധ പരമ്പരകള്‍).
ജ്വാലയായ് മികച്ച മെഗാ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മെഗാപരമ്പരാ സംവിധായകനായി ശ്യാമപ്രസാദും (ശമനതാളം) പരമ്പര സംവിധായകനായി ബാലചന്ദ്രമേനോനും തിരഞ്ഞെടുക്കപ്പെട്ടു. എം.ജി. ശ്രീകുമാറും രാധികാ തിലകുമാണ് മികച്ച ഗായകര്‍.












Click it and Unblock the Notifications