ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശൂര്‍: കേരള ലളിത കലാഅക്കാദമി ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചിത്രകലയില്‍ കെ.ലാലിനും ഡ്രോയിംഗില്‍ സക്കീര്‍ ഹുസൈനും ശില്പകലയില്‍ രാജന്‍ അരിയന്നൂരിനും പെയിന്റിംഗില്‍ ഷാജി ചാലോട്, എം.കെ.രാജന്‍ എന്നിവര്‍ക്കുമാണ് അവാര്‍ഡ്.
അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് 10,000 രൂപയും ബഹുമതിപത്രവും ലഭിക്കും. അക്കാദമി ചെയര്‍മാന്‍ നമ്പൂതിരിയാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
168 പേരുടെ കലാസൃഷ്ടികള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് നമ്പൂതിരി പറഞ്ഞു.
അഞ്ചുപേര്‍ക്ക് ലളിത കലാ അക്കാദമിയുടെ ബഹുമതിപത്രം ലഭിക്കും. ഭാഗ്യനാഥന്‍ സന്തോഷ്.കെ, വേണു.ആര്‍, ലിയോണ്‍.കെ.എല്‍, ടി.എസ്. പ്രസാദ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിക്കുക.












Click it and Unblock the Notifications