Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്ബത്തിന് കഥകളി ആഖ്യാനം

ദില്ലി: ഷേക്സ്പിയറുടെ മാക്ബത്തിന് കഥകളി ആഖ്യാനം ഒരുങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതി. സദനം ബാലകൃഷ്ണനാണ് കഥകളി മുദ്രകളിലൂടെയും ചലനങ്ങളിലൂടെയും മാക്്ബത്തിന് പുതിയ രംഗാവിഷ്കാരം തീര്‍ത്തത്.

ദുരന്തത്തിന്റെ വിത്ത് എന്ന പേരില്‍ ദില്ലിയിലെ കഥകളിക്കായുള്ള ഇന്റര്‍നാഷണല്‍ സെന്ററിലാണ് മാക്ബത്തി-ന്റെ ക-ഥ-ക-ളിരൂ-പം അര-ങ്ങേ-റി-യ-ത്. രണ്ടു മണിക്കൂര്‍ നീണ്ട ആറു രംഗങ്ങളുള്ള ദുരന്തത്തിന്റെ വിത്ത് ആവിഷ്കാരരീതി കൊണ്ടും ചമയങ്ങള്‍ കൊണ്ടും പുതിയ അനുഭവമാ-യി-രു-ന്നു.

സദനം ബാലകൃഷ്ണന്‍ ഇത് രണ്ടാമത്തെ തവണയാണ് ഷേക്സ്പിയര്‍ നാടകത്തിന് കഥകളി ഭാഷ്യം തീര്‍ക്കുന്നത്. 1996ല്‍ ഒഥെല്ലോയുടെ കഥകളി ഭാഷ്യം രംഗത്ത് അവതരിപ്പിച്ചിരുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയുടെ പ്രിന്‍സിപ്പിലാണ് സദനം ബാലകൃഷ്ണന്‍.

മാക്ബെത്തും മൂന്ന് യക്ഷികളും തമ്മിലുള്ള കൂടിക്കാഴ്ചയും അതിനു ശേഷം മാക്ബെത്ത് ദുരാഗ്രഹം മൂലം ചെയ്തുകൂട്ടുന്ന പ്രവൃത്തികളും പ്രേക്ഷകസ്പര്‍ശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏവൂര്‍ രാജേന്ദ്രന്‍പിള്ളയാണ് മാക്ബെത്തിനെ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+