Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാദമി വിശിഷ്ടാംഗത്വം വിജയന്‍ ഏറ്റുവാങ്ങി

കോട്ടയം: സാഹിത്യത്തിലെ രണ്ടു കുലപതികളുടെ സമാഗമത്തിന് സാക്ഷികളാകാന്‍ ഏറെപ്പേരുണ്ടായിരുന്നു. ആരാധകരും നാട്ടുകാരും അടക്കം വലിയൊരു ആള്‍ക്കൂട്ടം.

കേരളാ സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം സമ്മാനിക്കുന്ന ചടങ്ങായിരുന്നു വേദി. പുരസ്കാരം വാങ്ങുന്നയാള്‍ ഒ.വി. വിജയന്‍. സമ്മാനിക്കുന്നയാള്‍ -അക്കാദമി സെക്രട്ടറി എന്ന മേലങ്കികൂടിയുള്ള എം.ടി. വാസുദേവന്‍നായര്‍. വിജയന്റെ കോട്ടയത്തുള്ള വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. വീര്‍പ്പടക്കി നിന്ന സദസ്സിനോട് പുരസ്കാരം സമ്മാനിച്ച ശേഷം എം.ടി പറഞ്ഞു- ഒരു കാലഘട്ടത്തിന്റെ ഏറ്റവും മികച്ച ബഹുമുഖപ്രതിഭ എന്ന പേരിലാണ് ഈ അമൂല്യ പുരസ്കാരം ഒ.വി. വിജയന് നല്കുന്നത് . വാചാലതയ്ക്ക് അര്‍ത്ഥം നഷ്ടപ്പെടുമെന്നു തോന്നിച്ച സന്ദര്‍ഭത്തിന് ചേരുംവിധം ഒറ്റവാചകത്തില്‍ ഒതുക്കിയ അഭിനന്ദനം.

വിറയാര്‍ന്ന കൈകളില്‍ പുരസ്കാരം ഏറ്റുവാങ്ങിയ വിജയന്‍ തന്റെ സന്തോഷപ്രകടനം നേരത്തെ തയ്യാറാക്കിയ ഒരു ലഘുക്കുറിപ്പായിരുന്നു. അത് സഹോദരിയും കവയിത്രിയുമായ ഉഷ (ഈയിടെ മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം ഉഷയ്ക്കായിരുന്നു) വായിച്ചു. സദസ്യരുടെ പതിഞ്ഞ കരഘോഷം. ചടങ്ങുതീര്‍ന്നപ്പോള്‍ ഒത്തുചേര്‍ന്നവര്‍ക്കെല്ലാം സാര്‍ത്ഥകമായ കുറെ നിമിഷങ്ങള്‍ വീണുകിട്ടിയതിന്റെ ആഹ്ലാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+