അഹിംസയുമായി യേശുദാസ്
ദില്ലി: ഏപ്രില്‍ ആറ് വെള്ളിയാഴ്ച ദില്ലിയിലെ സംഗീതപ്രേമികളെ സംബന്ധിച്ചിടത്തോളം അഹിംസാ ദിനമാണ്. ഈ ദിനം നയിക്കുന്നത് ഗാനഗന്ധര്വന് യേശുദാസും.
ഈയിടെ അഹിംസ എന്ന പേരിലിറങ്ങിയ യേശുദാസിന്റെ ഇംഗ്ലീഷ് ആല്‍ബത്തിലെ ഗാനങ്ങള്‍ യേശുദാസ് നേരിട്ടവതരിപ്പിക്കുകയാണ് . അഹിംസാദിനം എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത പരിപാടി ദില്ലിയിലെ ഹോട്ടല്‍ അശോക് കണ്വെന്ഷന് ഹാളിലാണ് നടക്കുക. അമേരിക്കയിലെ സംഗീതജ്ഞന് റിക്കാര്‍ഡോ ബാരന്റെസ് ആണ് അഹിംസാ എന്ന സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.
ഈ ആല്‍ബത്തിലെ പ്രധാന ഗാനം സംഗീതം സമാധാനത്തിന് എന്ന സന്ദേശപ്രചരണത്തിന്റെ ഭാഗമായി യുനെസ്കോ പാരീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യേശുദാസ് അവതരണഗാനമായി അവതരിപ്പിച്ചിരുന്നു. ടാഗോര്‍ , മഹാത്മാഗാന്ധി, ജര്‍മ്മന്‍ പ്രവാചകന് തോമസ് കെംപിസ് എന്നിവരുടെ കവിതകളില്‍ നിന്നാണ് അഹിംസയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഇതിന് പുറമെ അമേരിക്കന്‍ കവിതകളും ഉപയോഗിച്ചിട്ടുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞരായ യാനി, ജോര്‍ജ്ജ് സന്താന എന്നിവരും അഹിംസയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.
ചെന്നൈയിലെ സ്കന്ദ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിലെ നര്‍ത്തകര്‍ യേശുദാസിന്റെ ഗാനങ്ങള്‍ക്കൊത്ത് വേദിയില്‍ ചുവടുവയ്ക്കും. ഐടിഡിസിയുടെ സാംസ്കാരിക വിഭാഗവും ഹോട്ടല്‍ അശോക തിയറ്ററും ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള യുനെസ്കോയുടെ സംഗീത പുരസ്കാരം യേശുദാസിനായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications