സുഗതകുമാരിക്ക് ലളിതാംബിക പുരസ്കാരം
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിക്ക് ഈ വര്‍ഷത്തെ ലളിതാംബിക അന്തര്‍ജനം പുരസ്കാരം. മലയാള കവിതക്ക് അവര്‍ നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് ലളിതാംബിക അന്തര്‍ജനം സ്മാരക ട്രസ്റ് സെക്രട്ടറി എം. സരിതാവര്‍മ്മ അറിയിച്ചു. 30,001 രൂപയും ഫലകവുമാണ് അവാര്‍ഡ്.
പ്രതീക്ഷയുണര്‍ത്തുന്ന യുവസാഹിത്യകാരിക്കുള്ള പുകരസ്കാരം പ്രമീളാ ദേവി നേടി. 5,001 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രമീളാ ദേവി ഇപ്പോള്‍ വാഴൂര്‍ എസ്വിആര്‍ എന്‍എസ്എസ് കോളേജില്‍ അധ്യാപികയായി ജോലി നോക്കിവരുന്നു.
ഒ.എന്‍.വി. കുറുപ്പ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. എസ്.വി. വേണുഗോപന്‍ നായര്‍, വി. മധുസൂദനന്‍ നായര്‍, ഡോ. എസ്. ശ്രീദേവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ലളിതാംബിക അന്തര്‍ജനം സ്മാരക ട്രസ്റാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടുത്തമാസം അവാര്‍ഡുകള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications