വീട്ടില്‍ ഒരു അവാര്‍ഡ് ദാനം
കോഴിക്കോട്: ദശകങ്ങള്‍ മുമ്പു തുടങ്ങിയ കാവ്യജീവിതത്തെ ആദരിക്കാന്‍ ആദ്യമായി അവാര്‍ഡ് തേടിയെത്തിയപ്പോള്‍ ആര്‍.രാമചന്ദ്രന് അതൊരു പുതുമയായിരുന്നു. അദ്ദേഹത്തിനുള്ള അവാര്‍ഡ് ദാനവും ഇപ്പോഴിതാ പുതുമയാകുന്നു.
അവാര്‍ഡുകളോട് കാര്യമായ പ്രതിപത്തിയില്ലാത്ത രാമചന്ദ്രന്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാനായി ദില്ലിയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നില്ല. എങ്കിലും അവാര്‍ഡുമായി അക്കാദമി ഭാരവാഹികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയെത്തി.
വീട്ടില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് രമാദത്ത് കാന്താണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി സച്ചിദാനന്ദന്‍, എന്‍.പി.മുഹമ്മദ് എന്നിവരും പങ്കെടുത്തു.
ആര്‍.രാമചന്ദ്രന്റെ കവിതകള്‍ എന്ന കവിതാസമാഹാരമാണ് രാമചന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.












Click it and Unblock the Notifications