Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴുപതിലെത്തി നില്‍ക്കുന്ന ചിരി

ചിരിയുടെ അപാരഭാവങ്ങളിലൂടെ ജീവിതത്തിന്റെ, ചരിത്രത്തിന്റെ പുതിയ യുക്തികള്‍ തേടുന്ന ഈയെഴുത്തുകാരന്‍ യാഥാര്‍ഥ്യത്തെ അതിന്റെ നിയതസ്വഭാവത്തില്‍ നിന്ന് മറിച്ചിടുന്നു. ഈ മറിച്ചിടലിലൂടെയാണ് വി.കെ.എന്‍ഹാസ്യം ജനിക്കുന്നത്. ഈ ഹാസ്യത്തിലാവട്ടെ കാര്യം-കളി എന്ന വിവേചനമില്ല. കാര്യത്തിനു പിന്നിലെ കളിയെ തേടുമ്പോള്‍ പരുക്കനായ യാഥാര്‍ഥ്യം വായനക്കാരനു മുന്നില്‍ ഇഴ പിരിയുന്നു.

വികെഎന്‍ എഴുതുന്നത് കഥയോ നോവലോ ലേഖനമോ അതോ പത്രക്കുറിപ്പോ എന്ന് വിവേചിക്കാനാവില്ല. അഥവാ വികെഎന്നിന്റെ എഴുത്തില്‍ ഈ മാധ്യമങ്ങളുടെയെല്ലാം സ്വാധീനമുണ്ട്.

എഴുപതിലെത്തി നില്‍ക്കുന്ന വികെഎന്നിന്റെ എഴുത്തിന് ഇപ്പോഴും യുവത്വത്തിന്റെ മൂര്‍ച്ച നഷ്ടമായിട്ടില്ല. അധികാരം, പയ്യന്‍ കഥകള്‍, പിതാമഹന്‍ തുടങ്ങി നിരവധി കൃതികളിലൂടെ സാഹിത്യത്തെ പുതിയ പഥങ്ങളിലേക്ക് നയിച്ച വികെഎന്‍ ഇപ്പോഴും കുലുങ്ങിച്ചിരിക്കുകയാണ്. ആ ചിരിയ്ക്ക് ഒട്ടും വയസ്സായിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+