തകഴിയില്‍ തകഴി അനുസ്മരണം
തകഴി: കുട്ടനാടിന്റെ കഥാകാരന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. കഥാ-നോവല്‍ സാഹിത്യത്തിന് മണ്ണിന്റെ മണം നല്‍കിയ തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാര്‍ഷികം വിവിധ പരിപാടികളോടെയാണ് തകഴിയില്‍ ആഘോഷിച്ചത്.
തകഴി സാഹിതീയത്തിന്റെയും തകഴി മെമ്മോറിയല്‍ കള്‍ച്ചറല്‍ ഫോറത്തിന്റെയും ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ നടന്നത്.
രാവിലെ എട്ടിന് മെമ്മോറിയല്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണന്‍ തകഴി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തകഴിയെ പറ്റി തകഴിക്കാര്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
സാഹിതീയത്തിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം നടക്കുന്ന അനുസ്മരണ സമ്മേളനം ഏവൂര്‍ പരമേശ്വരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. ഇരുസംഘടനകളും പ്രത്യേകയമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications