ഒളപ്പമണ്ണ അവാര്‍ഡ് റഫീക്ക് അഹമ്മദിന്
പാലക്കാട്: സര്‍ഗസാഗര ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഒളപ്പമണ്ണ അവാര്‍ഡിന് റഫീക്ക് അഹമ്മദ് അര്‍ഹനായി. പാറയില്‍ പണിതത് എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടികൊടുത്തത്.
10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രൊഫ.എം.അച്ചുതന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രൊഫ.പി.എ.വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 39 കൃതികളാണ് സമിതിയുടെ പരിഗണനയില്‍ വന്നത്.
വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, കനകശ്രീ അവാര്‍ഡ്, കുഞ്ചുപ്പിള്ള അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ റഫീക്ക് അഹമ്മദിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications