മുണ്ട് മുറുക്കിയുടുക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ട്...
ഐവറികോസ്റില്‍ നിന്നു വന്ന കവിക്ക് പുറംരാജ്യങ്ങളിലുള്ളവര്‍ മൂന്ന് തവണ ഭക്ഷണം കഴിക്കുന്നു എന്ന് കേള്‍ക്കുന്നത് ശരിയാണോ എന്ന് തിരക്കിയത്രെ. ഒരു തവണ പോലും കഴിക്കാന്‍ മതിയായ ഭക്ഷണം തങ്ങള്‍ക്ക് കിട്ടാറില്ല എന്ന് അഖിലകാവ്യോത്സവത്തില്‍ കവിത വായിക്കാനെത്തിയ കവി പറഞ്ഞപ്പോള്‍ കേരളീയകവിയുടെ മനം നൊന്തിരിക്കണം.
ലാത്വിയയില്‍ നിന്ന് വന്ന സ്ത്രീയായ കവിക്കും കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം പോലുമില്ലാത്ത ദുരിതചുറ്റുപാടിനെ പറ്റിയാണ് പറയാനുണ്ടായിരുന്നത്. ക്യൂബയില്‍ നിന്നെത്തിയ കവിക്കാകട്ടെ തന്റെ പുസ്തകങ്ങള്‍ വിറ്റുപോകാത്തിതിലായിരുന്നു ആവലാതി. അതു ഒരു ഉപജീവനപ്രശ്നത്തെ കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു.
മുണ്ടുമുറുക്കിയുടുക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ടെന്ന പുതിയ അറിവിന്റെ വെളിച്ചത്തില്‍ പണിക്കര്‍ മനസില്‍ പലവട്ടം ഇങ്ങനെ ആവര്‍ത്തിച്ചിരിക്കണം: കേരളത്തിലെ ഇന്നത്തെ കവികള്‍, എഴുത്തുകാര്‍ എത്ര ഭാഗ്യവാന്മാര്‍....












Click it and Unblock the Notifications