വ്യാഴാഴ്ചകളില്‍ ഇനി ക്രോര്‍പതി ഇല്ല
ദില്ലി: സ്റാര്‍ ടിവിയുടെ ജനപ്രിയ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതി ഇനി വ്യാഴാഴ്ചകളില്‍ സംപ്രേഷണം ചെയ്യില്ല. ക്രോര്‍പതിക്ക് പകരമുള്ള പുതിയ സീരിയല്‍ ഏപ്രില്‍ 26 മുതല്‍ സംപ്രേഷണം ചെയ്തു തുടങ്ങും.
പ്രസിദ്ധമായ യെസ് പ്രൈം മിനിസ്റര്‍ എന്ന പരിപാടിയുടെ ചുവടുപിടിച്ച് തയാറാക്കിയിരിക്കുന്ന ജി മന്ത്രിജി എന്ന പരിപാടിയാണ് വ്യാഴാഴ്ചകളില്‍ ക്രോര്‍പതിക്ക് പകരം വരുന്നതെന്ന് സ്റാറിലെ ടിവി പ്രോഗ്രാം തലവന്‍ സമീര്‍ നായര്‍ ഏപ്രില്‍ 19 വ്യാഴാഴ്ച അറിയിച്ചു.
കുട്ടികള്‍ക്കായുള്ള ജൂനിയര്‍ കെബിസി എന്ന ക്രോര്‍പതി പരിപാടി മെയ് ആറ് മുതല്‍ എല്ലാ ഞായറാഴ്ചകളിലും സംപ്രേഷണം ചെയ്യും. ഇത് 52 എപ്പിസോഡുകളുണ്ടാവും. രാത്രി ഒമ്പതര മുതലാണ് എന്‍ഡിടിവി നിര്‍മ്മിക്കുന്ന മന്ത്രിജിയുടെ സമയം. ഒമ്പത് മുതല്‍ ഒമ്പതര വരെ കോരാ കാഗസ് എന്ന പരിപാടി സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications